അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഒമാന്‍

ഒമാനില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഗതാഗത മന്ത്രി ഡോ. അഹമദ് അല്‍ ഫുതൈസി. ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷമാകും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുക എന്ന് അദ്ദേഹം അറിയിച്ചു.

“വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുമുമ്പ് ഒമാന്‍ എയറില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. രാജ്യത്തെ വ്യോമയാന മേഖലയുടെ ചെലവ് 43 ശതമാനം കുറയ്ക്കാന്‍ ശ്രമം സര്‍ക്കാര്‍ നടത്തി വരുകയാണ്. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വ്യോമയാന മേഖല എത്താന്‍ നാലുവര്‍ഷം വരെ സമയമെടുക്കും.” ഗതാഗത മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി ആഗോളതലത്തില്‍ കാര്യമായും ബാധിച്ചത് വ്യോമയാന മേഖലയെയാണ്. ടൂറിസം, ഏവിയേഷന്‍ അനുബന്ധ സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നേരിട്ടല്ലാത്ത ഇത് ആഘാതവുമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി