ഖത്തർ ലോക കപ്പ്; 12,000 പേർക്ക് ജോലിസാദ്ധ്യതകളുമായി പ്രമുഖ ഹോട്ടൽ ശൃംഖല

ഖത്തർ ലോകകപ്പിനെ തുടർന്ന് 12000 പേർക്ക് ജോലിസാധ്യതകളുമായി പ്രമുഖ ഹോട്ടൽ ശൃംഖലയായ അക്കോർ. അകോറിന്റെ താമസ കേന്ദ്രങ്ങളിലെ വിവിധ ജോലികൾക്കായാണ് റിക്രൂട്ട്‌മെന്റ് നടത്തുക. ഹോട്ടലുകൾക്ക് പുറമെ അപ്പാർട്‌മെന്റുകളിലും വില്ലകളിലുമായി 65,000 മുറികളാണ് ലോകകപ്പിനെത്തുന്ന ആരാധകർക്കായി ഖത്തർ സജ്ജമാക്കിയിരിക്കുന്നത്.

ഈ കേന്ദ്രങ്ങളിൽ ഹൗസ് കീപ്പേഴ്‌സ്, ഫ്രണ്ട് ഓഫീസ്, ലോജിസ്റ്റിക് വിദഗ്ധർ തുടങ്ങിയ മേഖലകളിലേക്കാണ് താൽക്കാലിക നിയമന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ അക്കോറാണ് ഈ സേവനങ്ങൾ ഒരുക്കുന്നതിനായി സംഘാടകരുമായി കരാറിലെത്തിയിരിക്കുന്നത്.അക്കോറിന്റെ നേതൃത്വത്തിൽ വിവിധ വൻകരകളിൽ റിക്രൂട്ടിങ് നടപടികൾ പുരോഗമിക്കുന്നതായി കമ്പനി ചെയർമാൻ സെബാസ്റ്റ്യൻ ബേസിൻ അറിയിച്ചു.

ഒഫീഷ്യൽ അക്കമൊഡേഷൻ സൈറ്റ് വഴി ഇതിനോടകം തന്നെ 25000 ഓളം ബുക്കിങ് നടന്നിട്ടുണ്ട്.  15 ലക്ഷം കാണികളെയാണ് ലോകകപ്പിന് ഖത്തർ പ്രതീക്ഷിക്കുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു