ചരക്കുകൂലി കുറയുന്നു; യു.എ.ഇയിൽ ഭക്ഷ്യവില കുറയുമെന്ന് റിപ്പോർട്ട്

യു.എ.ഇയിൽ ഭക്ഷ്യവില കുറയുമെന്ന് സൂചനകൾ നൽകി റിപ്പോർട്ട്. ചരക്കുകൂലി കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം ശക്തിപ്പെടുകയും ചെയ്താണ് ഭക്ഷ്യ വില കുറയാൻ കാരണമാകുന്നത്. വിലയിൽ 20 ശതമാനമെങ്കിലും കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

വിനിമയ നിരക്കിൽ ഇന്ന് ഇന്ത്യൻ രൂപയ്ക്കും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം സർവകാല റെക്കോഡിലെത്തിയിരുന്നു. ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 22.21 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണപ്പോൾ യു.കെ പൗണ്ട് 3.85 ആയാണ് കുറഞ്ഞത്.

പാകിസ്ഥാൻ രൂപയും ഇന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 65ന് അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും യു.എ.ഇയുടെ ഭക്ഷ്യ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളായതിനാൽ, ദിർഹം കരുത്താർജ്ജിച്ചത് യു.എ.ഇയിലെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും.

അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, പച്ചക്കറികൾ, മറ്റ് നിരവധി ഭക്ഷ്യവസ്തുക്കളും യു.എ.ഇ ഇറക്കുമതി ചെയ്യുന്നതിൽ വലിയ പങ്കും ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നുമാണ്. ഇതാണ് ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കളുടെ വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയാൻ കാരണമാകുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്