ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വില വർദ്ധന; സൗദിയിൽ ജീവിത ചെലവ് ​ഗണ്യമായി വർദ്ധിക്കുന്നുവെന്ന് പഠനം

സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വിലവർധിപ്പിച്ചെന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർ‌ധനവിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചു.

പ്രധാനമായും കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ് വില വർധനവുണ്ടായത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഒരു പോലെ വില വർധിച്ചിട്ടുണ്ട്. പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനം തോതിലും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായി.

ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെയും വർധനവ് രേഖപ്പെടുത്തി. ഇതിനു പുറമേ വീട്ട് ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ, ക്ലോറെക്സ് ഉൽപന്നങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തി.

എന്നാൽ സുഗന്ധ വ്യജ്ഞനങ്ങൾ, ചായപ്പൊടി തുടങ്ങിയ ചില ഉൽപന്നങ്ങൾക്ക് വിലകുറവ് വന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ