സൈബർ സുരക്ഷ; പദ്ധതിക്ക് തുടക്കമിട്ട് സൗദി

സൈബർ സുരക്ഷാ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി. സൈബർ ഐസി എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക് കീഴിൽ പതിനായിരത്തോളം സ്വദേശികൾക്ക്  പ്രത്യേക പരിശീലനം നൽകും. പദ്ധതി വഴി സൈബർ സുരക്ഷാ ഉൽപന്നങ്ങൾ, സേവനങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയും വികസിപ്പിക്കും.

രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സൈബർ സുരക്ഷാ മേഖലയുടെ വികസനം ലക്ഷ്യമിട്ടുമാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ദേശീയ സൈബർ സുരക്ഷാ അതോറിറ്റയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ സൈബർ സുരക്ഷാ സ്‌പെഷ്യലിസ്റ്റുകളുടെ കഴിവുകൾ വികസിപ്പിക്കുക, നവീന സൈബർ സുരക്ഷാ ഉൽപന്നങ്ങൾക്ക് രൂപം നൽകുക, ഈ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുക, പരിഹാരം മാർഗങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതി വഴി പതിനായിരത്തിലധികം സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും ആഭ്യന്തര സൈബർ ഇക്കോസിസ്റ്റം ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സൈബർ ആക്രമണങ്ങളെയും വെല്ലുവിളികളെയും നേരിടാൻ പ്രാപ്തമാക്കുന്നതിനായി യഥാർത്ഥ സൈബർ ആക്രമണങ്ങളെയും സംഭവങ്ങളെയും അനുകരിക്കുന്ന വെർച്വൽ മോക്ഡ്രിലുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ