കപിൽ മിശ്രയുടെ പേരിൽ കലാപത്തിന് ശ്രമിച്ചത് ഉമർ ഖാലിദെന്ന് പ്രോസിക്യൂഷൻ

ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ പേരിൽ ഡൽഹിയിൽ സംഘർഷം സൃഷ്ടിച്ചത് ഉമർ ഖാലിദാണെന്ന് പ്രോസിക്യൂഷൻ. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയിൽ ഈ ആരോപണമുന്നയിച്ചത്.

”കപിൽ മിശ്ര ചിത്രത്തിൽ പോലുമുണ്ടായിരുന്നില്ല. ഉമർ ഖാലിദ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു” സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയെ അറിയിച്ചു.

”വടക്കുകിഴക്കൻ ഡൽഹിയിൽ കപിൽ മിശ്ര എത്തിയെന്ന് പറഞ്ഞാണ് 2020 ഫെബ്രുവരി 17ന് കലാപമുണ്ടാക്കിയത്. പിന്നീട് കപിൽ മിശ്ര എവിടെപ്പോയി? അദ്ദേഹം ഒരിടത്തും വന്നിട്ടില്ല. നിങ്ങൾക്ക് കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നു. റോഡുകൾ തടയാനും സംഘർഷം ഉണ്ടാക്കാനും നിങ്ങൾ തീരുമാനിച്ചിരുന്നു”-അമിത് പ്രസാദ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

2019ന്റെ അവസാനവും 2020ന്റെ തുടക്കത്തിലുമായി നടത്തിയ കലാപശ്രമം പരാജയപ്പെട്ടു. 2020 ഫെബ്രുവരിയിൽ നടത്തിയ കലാപശ്രമം വിജയിച്ചത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. രണ്ട് ഘട്ടത്തിലും കലാപത്തിൽ പങ്കെടുത്തത് ഒരേയാളുകളായിരുന്നു. ഉമർ ഖാലിദും ഷർജീൽ ഇമാമും ഒരുമിച്ചാണ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ് അടക്കമുള്ളവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്