യുവതിയോട് മോശമായി പെരുമാറി; കർണ്ണാടകയിൽ യുവാവിനെ മർദിച്ചു, വിവസ്ത്രനാക്കി നടത്തിച്ചു

പാർക്കിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നനാക്കി നടത്തി.തിരക്കേറിയ ജംഗ്ഷനില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഹസൻ ജില്ലയിലെ മഹാരാജ പാർക്കിലാണ് സംഭവം. വിജയപുര ജില്ലയിൽ നിന്നുള്ള മേഘ്‌രാജ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.

പാർക്കിൽ അലഞ്ഞുതിരിയുന്നതിനിടെയാണ് മേഘ്‌രാജ് പെൺകുട്ടിയെ ശല്യം ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് ഒരു സംഘം ആളുകൾ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു.അടിച്ച ശേഷം തിരക്കേറിയ ട്രാഫിക് ജംഗ്ഷനായ ഹേമാവതി സ്റ്റാച്യു സർക്കിളിന് സമീപം നഗ്നനാക്കി നടത്തുകയും ചെയ്തു.

സ്ഥലത്തെത്തിയ പൊലീസ് മേഘ്‍രാജിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം ഹാസൻ സിറ്റി പൊലീസ് അജ്ഞാതരായ നാല് പേർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാല്‍ യുവതി മേഘ്‍രാജിനെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം