നീറ്റ്: വിടാതെ തമിഴ്‌നാട്, വീണ്ടും ബിൽ പാസാക്കാൻ ഒരുക്കം

നീറ്റ് പരീക്ഷയിൽനിന്നു തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ബിൽ ഗവർണർ തിരിച്ചയച്ചതിനു പിന്നാലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വീണ്ടും ബിൽ പാസാക്കാൻ ഒരുങ്ങി സംസ്ഥാനം.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണു തീരുമാനം. വരുന്ന എട്ടിനാകും സമ്മേളനം.അതേസമയം, വിഷയത്തിൽ കേന്ദ്രവുമായി കൂടുതൽ ചർച്ചകൾക്കായി ഗവർണർ ആർ.എൻ.രവി നാളെ ഡൽഹിയിലേക്കു പോകും

നീറ്റ് റദ്ദാക്കൽ ബിൽ രാഷ്ട്രപതിക്ക് അയയ്‌ക്കാത്തതിലൂടെ ഗവർണർ തന്റെ ഭരണഘടനാപരമായ കടമയിൽ വീഴ്ച വരുത്തിയെന്നു സ്റ്റാലിൻ കുറ്റപ്പെടുത്തി. മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും നീറ്റ് റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നിയമനടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയും യോഗത്തിൽ പങ്കെടുത്തില്ല.

അണ്ണാഡിഎംകെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. വരാനിരിക്കുന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ സമ്മേളനം വിളിക്കുന്നതിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്