ശശിതരൂരിന്റെ മോദി സ്തൂതി ഗൗരവമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം, 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമോ എന്നുറപ്പില്ല

ശശി തരൂരിന്റെ മോദി പ്രശംസ കോണ്‍ഗ്രസില്‍ കടുത്ത അസംതൃപ്തി ക്ഷണിച്ചുവരുത്തുന്നു. മോദി അസാമാന്യ പ്രഭാവവും കരുത്തും ഊര്‍ജ്ജവുമുള്ള നേതാവാണെന്നാണ് ജയ്പൂര്‍ സാഹിത്യ ഉല്‍സവത്തിനിടെ തരൂര്‍ പറഞ്ഞത്്. ഉത്തര്‍ പ്രദേശിലെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. രാഷ്ട്രീയപരമായ ചില കാര്യങ്ങള്‍ മോദി വളരെ നന്നായി കൈകാര്യം ചെയ്തു. ഇത്രയും വലിയൊരു ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടിയിരുന്നില്ല എന്നും തരൂര്‍ പറഞ്ഞു. ബിജെപിക്ക് വേണ്ടത് വോട്ടര്‍മാര്‍ നല്‍കി. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട് ഒരിക്കല്‍ അവര്‍ ബിജെപിയെ അമ്പരപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുമായും അദ്ദേഹത്തെ പിന്തുണക്കുന്നവരുമായും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് തരൂരിനുള്ളത്്്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തരൂരിന് തിരുവനന്തപുരത്ത് സീറ്റുണ്ടാകില്ല എന്ന് പ്രചരണം വരെ ശ്ക്തമായിട്ടുണ്ട്. കോണ്‍ഗ്രസിലെ ജി -23 നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം തന്നെ തരൂരിനുണ്ട്. മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ നേതാവാണ് ശശി തരൂര്‍ എന്ന് ചര്‍ച്ചകള്‍ വ്യാപകമായപ്പോഴാണ് രാഹുല്‍ ഗാന്ധി ബ്രിഗേഡ് അദ്ദേഹത്തെ പതിയ പിന്തള്ളാന്‍ തുടങ്ങിയത്്.

കേരളത്തിലെ വിവാദമായ കെ റെയില്‍ പദ്ധതിയെ കോണ്‍ഗ്രസും യു ഡി എഫും എതിര്‍ക്കുമ്പോഴും ശശി തരൂര്‍ അനുകൂലിച്ചിരുന്നു. കനത്ത എതിര്‍പ്പിനിടയില്‍ പിണറായി വിജയന് ഇത് കനത്ത അശ്വാസമാണ് നല്‍കിയത്്. അതോടെ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ തിരുവനന്തപുരത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന പ്രചരണവും ശക്തമായിരുന്നു.
ഏതായാലും കോണ്‍ഗ്രസില്‍ ശശി തരൂര്‍ കടുത്ത അസംതൃപ്തിനാണെന്ന സൂചനകളാണുള്ളത്്. രാഹുല്‍ഗാന്ധിയുായി ഒത്തുപോകാന്‍ തനിക്ക് കഴിയുന്നില്ലന്ന സൂചനകളും തരൂര്‍ നല്‍കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തരൂരിന്റെ മോദി സ്തൂതിയെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വീക്ഷിക്കുന്നത്്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്