ഹിന്ദുരാഷ്ട്രമില്ലെങ്കില്‍ ജലസമാധിയെന്ന പ്രഖ്യാപനം; വിവാദ സന്യാസിയെ വീട്ടുതടങ്കലിലാക്കി

ഗാന്ധി ജയന്തി ദിനത്തിന് മുമ്പ് ഇന്ത്യയെ ഹിന്ദുരാഷ്ടരമാക്കിയില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയെന്ന് പ്രഖഅയാപിച്ച സന്യാസിയെ വീട്ടുതടങ്കലിലാക്കി. സന്ന്യാസി ആചാര്യ മഹാരാജ് ആയിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധിജയന്ത്രി ദിനമായ ഇന്ന് ജലസമാധിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുപി പൊലീസ് ഇയാളെ വീട്ടുതടങ്കലില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് സരയൂ നദിയിലെ ജലം ഉപയോഗിച്ച് ജലസമാധിയാവാനാണ് ആചാര്യ മഹാരാജ് തയ്യാറെടുക്കുന്നത്. ഇന്ത്യക്കാരായ എല്ലാ മുസ്ലീങ്ങകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണം എന്നും, ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യങ്ങള്‍. സരയൂജലം മൂക്കിലൂടെ ഒഴിച്ച് ജല സമാധി വരിക്കുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 28ന് ആയിരുന്നു ആചാര്യ മഹാരാജ് ജലസമാധി ഭീഷണിയുമായി എത്തിയത്.

വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇയാളുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. തന്റെ ജലസമാധി രീതി വിവരിക്കുന്ന ആചാര്യ മഹാരാജിന്റെ ഒരു വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്