യെദ്യൂരപ്പയുടെ കൊച്ചുമകളെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ മരിച്ചനിലയില്‍ കണ്ടെത്തി. യെദ്യൂരപ്പയുടെ മൂത്തമകള്‍ പദ്മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്(30) ആണ് മരിച്ചത്.

ബെംഗളൂരു വസന്ത്‌നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. 2019ലായിരുന്നു ഡോ.നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം. രാവിലെ എട്ടിന് ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു. പിന്നാലെ പത്തോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വീട്ടുജോലിക്കാരി വന്ന് വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് റൂമിന്‍റെ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

Latest Stories

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

മൂന്നാം തവണയും മോദിയുടെ പോരാട്ടം വാരാണസിയില്‍; ഹാട്രിക് ലക്ഷ്യത്തില്‍ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി

'ഒത്തില്ല' ട്രെന്‍ഡ് മാറി, കൈവിട്ടു പോയ പകപ്പില്‍ ബിജെപി

ആ ടീം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടും, അവന്മാരുടെ കിരീട വിജയം ആഘോഷിക്കാൻ തയാറാക്കുക: ഹർഭജൻ സിംഗ്

രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം; ചെയര്‍മാന് പദവിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജോസ്

മമ്മൂട്ടിക്കുമൊപ്പം 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സ്ഥിതി എന്ത്? മറുപടിയുമായി പൃഥ്വിരാജ്

എടാ മോനെ, തൃശൂരില്‍ ഗുണ്ടാത്തലവന്റെ ആവേശം മോഡല്‍ പാര്‍ട്ടി; നടപടിയെടുക്കാനാവാതെ പൊലീസ്

ദ്രാവിഡിന് പകരക്കാരനാകാൻ ഞാൻ തയാർ, വേറെ ലെവലാക്കും ഞാൻ ഇന്ത്യൻ ടീം; തുറന്നടിച്ച് സൂപ്പർ പരിശീലകൻ

ടി20 ലോകകപ്പില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും വലിയ ഭീഷണിയാകുന്ന ബോളര്‍; മുന്നറിയിപ്പ് നല്‍കി ഡേവിഡ് മില്ലര്‍

മിൽമയിൽ സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ