'ലീഗ്​ ഉറങ്ങുന്ന സിംഹം, ചൊറിഞ്ഞാൽ സി.പി.എമ്മിന്റെ നാശം’; മഞ്ഞളാംകുഴി അലി

മുസ്‌ലിം ലീഗിനെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാക്കില്ലെന്നു നിയമസഭയിൽ മഞ്ഞളാംകുഴി അലി എം.എൽ.എ.  ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത്​ ​ഐസ്​കട്ടക്ക്​ പെയിൻറടിക്കുന്നത്​ ​പാേലെയാണ്. ലീഗിനെ തകർക്കാനും ഇല്ലാതാക്കാനും ഒരുപാടു പേർ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിർക്കുന്നോ അതി​ൻെറ ഇരട്ടിയിൽ​ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ഉപധനാഭ്യർഥ നകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മഞ്ഞളാംകുഴി അലിയുടെ പരാമർശം.

ലീഗിനോളം​ ആത്മാർഥതയുള്ള അണികളുള്ള പാർട്ടി അല്ലാഹുവി​ൻെറ ദുനിയാവിൽ വേറെയില്ല. സി.എച്ച്.​ മുഹമ്മദ്​ കോയ പറഞ്ഞതുപോലെ ലീഗ്​ ഉറങ്ങുന്ന സിംഹമാണ്​. അതിനെ വെറുതെ ചൊറിഞ്ഞ്​ ഉണർത്തേണ്ട -മഞ്ഞളാംകുഴി അലി പറഞ്ഞു.

അതേസമയം, 2031ലെ നിയമസഭ തിരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്​ലിംലീഗി​ൻെറ അക്കൗണ്ട്​ സി.പി.എം പൂട്ടിക്കുമെന്ന്​ ഉപധനാഭ്യർഥന ചർച്ചക്കിടെ എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ്​ മൂന്ന്​ ജില്ലകളിലേക്ക്​ ഒതുങ്ങി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട്​, കാസർകോട്​ ജില്ലകളിലെ അക്കൗണ്ട്​ പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിര ഗാന്ധിയുടെ മിറർ ഇമേജാണ്​ നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു​ ഇന്ദിര ഗാന്ധിയെന്നും ഷംസീർ പറഞ്ഞു.

Latest Stories

രജത് പാട്ടിദാറിനെ ടീമിൽ ഉൾപെടുത്താൻ സാധിക്കില്ല, നിലവിലെ സ്‌ക്വാഡിൽ ഞങ്ങൾ സംതൃപ്തരാണ്: അജിത് അഗാർക്കർ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്