മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ സെല്‍സുരയില്‍ വാഹനാപകടത്തില്‍ ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്കു മറിയുകയായിരുന്നു.ഡിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെ സെൽസുരയ്ക്കടുത്താണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്.

രാത്രി ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാർധയിലെ സവാൻഗി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിദ്യാർഥികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകൻ അവിഷ്കർ രഹാങ്ഡാലയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Latest Stories

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

3000 ത്തോളം വീഡിയോകൾ, പീഡന പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ