പഴകുളം മധുവിനെതിരെ നടപടിയില്ലാത്തത് ഇരട്ടത്താപ്പ്; രാഹുല്‍ഗാന്ധിക്ക് പരാതിയയച്ച് സ്‌നേഹ ഹരിപ്പാട്

തനിക്കെതിരായ നടപടി എന്തിന്റെ പേരിലെന്ന് അറിയില്ലെന്ന് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ഇടപടലില്‍ സസ്‌പെന്‍ഷന്‍ നേരിട്ട കെ എസ് യു സംസ്ഥാന സെക്രട്ടറി സ്‌നേഹ ആര്‍ വി രംഗത്ത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിട്ട കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെ നടപടിയില്ലാത്തത് ഇരട്ടത്താപ്പെന്നും സ്‌നേഹ ഫേസ്ബുക്കില്‍ കുറിച്ചു. ഇരട്ടത്താപ്പ് ആവര്‍ത്തിക്കുമ്പോള്‍ വീണ്ടും പ്രതികരിക്കും. ഫേസ്ബുക്ക് പേജ് സാമൂഹ്യ വിരുദ്ധര്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും സ്‌നേഹ പറയുന്നു.

നടപടി ഏകപക്ഷീയമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, രാഹുല്‍ഗാന്ധിക്കും പരാതി നല്‍കുമെന്നും സ്‌നേഹ അറിയിച്ചു. എന്‍എസ്‌യുഐ ദേശീയ നേതൃത്വമാണ് സ്‌നേഹയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അച്ചടക്ക നടപടി സ്വീകരിച്ചത്. സ്‌നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് എം ലിജുവിനായി സ്‌നേഹ ശക്തമായി നിലകൊണ്ടിരുന്നു. എന്നാല്‍ ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീയെങ്കില്‍ ബിന്ദുകൃഷ്ണയെ ആക്കാമായിരുന്നില്ലേ എന്നും സ്‌നേഹ കുറിച്ചു. ഇതാണ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഹരിപ്പാട് ചെറുതന ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് സ്‌നേഹ ഇപ്പോള്‍.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം