മാനസ വധക്കേസ്; രഖിലിന് തോക്ക് ഉപയോ​ഗിക്കാൻ പരിശീലനം കിട്ടി, ദൃശ്യങ്ങൾ പുറത്ത്

കോതമം​ഗലം ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസ കൊലകേസിൽ പ്രതി രഖിലിന് തോക്ക് ഉപയോ​ഗിക്കാൻ പരിശീലനം ലഭിച്ചിരുന്നു. രഖിലിന് പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്.

മാനസയെ കൊല്ലാൻ ഉപയോഗിച്ച തരം തോക്ക് ഉപയോഗിച്ചാണ് പരിശീലനം. പ്രതികളുടെ ഫോണിൽ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചത്.

ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നൽകിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റൾ ഉപയോ​ഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രി​ഗർ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

രഖിലിന് തോക്ക് നൽകിയ സോനുകുമാർ മോദി, മനേഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. 20 ഓളം തോക്കുകൾ ഇത്തരത്തിൽ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ബീഹാറിൽ നിന്നും അറസ്റ്റിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. വിമാനമാർഗം വഴി വൈകുന്നേരം ആറോടെ ഇരുവരേയും കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇരുവരും അറസ്റ്റിലായത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്