എം. ശിവശങ്കറിനെ വെള്ള പൂശിയത് മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; രമേശ് ചെന്നിത്തല

സ്പ്രിംഗ്ളർ വിഷയത്തിൽ എം. ശിവശങ്കർ കുറ്റക്കാരനല്ലെന്നത് വിചിത്രമാണെന്നും ഇത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയിട്ടാണെന്നും രമേശ് ചെന്നിത്തലയ

നിയമവിരുദ്ധമായാണ് കരാർ ഒപ്പിട്ടതെന്നു കണ്ടെത്തിയ റിപ്പോർട്ടിൽ അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വെള്ള പൂശിയത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ളർ കരാർ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് സർക്കാരിന്റെ രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ളറിൽ കരാർ ഒപ്പിട്ടത് അറിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ആരും വിശ്വാസത്തിൽ എടുത്തിട്ടില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല പറഞ്ഞു.

നടപടിക്രമങ്ങൾ പാലിക്കാതെയും ഡാറ്റാ സുരക്ഷ ഉറപ്പു വരുത്താതെയും തന്നിഷ്ട പ്രകാരമാണ് ശിവശങ്കർ കാര്യങ്ങൾ ചെയ്തത് എന്നത് ഉദ്യോഗസ്ഥ സമിതിയും ശരിവെച്ചിരിക്കുന്നു. എന്നാൽ കൗതുകകരമായ കാര്യം ശിവശങ്കർ കുറ്റക്കാരനല്ല എന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.

കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് വിറ്റ നടപടിയാണ് അന്നത്തെ പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. ഇതിനെ പറ്റി അന്വേഷിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു സമിതിയാണ് ശശിധരൻനായർ സമിതിയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വിവരവിശകലനത്തിനു സ്പ്രിംഗ്ളർ കമ്പനിയെ നിയമിക്കുന്നതായി ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പോലും അറിയിച്ചിരുന്നില്ല.

സ്വകാര്യ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് ഡാറ്റ സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നും കരാറിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

നിയമ, ധന, ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചർച്ച നടത്താതെയാണ് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ, വീഴ്ചകളുണ്ടായെങ്കിലും കരാർ സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമല്ലെന്നും കരാറിന്റെ പൂർണ ഉത്തരവാദിയായ എം.ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..