ഉമ്മന്‍ചാണ്ടിക്ക് തടസമാകുന്നത് അദ്ദേഹത്തിന്റെ പ്രായമെന്ന് ജേക്കബ് ജോര്‍ജ്; കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മനസിലാക്കുന്നില്ല

ഉമ്മന്‍ചാണ്ടി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കേണ്ടതാണെന്ന് ജേക്കബ് ജോര്‍ജ്ജ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഐഡിയല്‍ ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അദ്ദേഹത്തിന്റെ പ്രായമാണ് അദ്ദേഹത്തിന് തടസമാകുന്നതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്ക് ഇനി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ ഏകോപിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനക്ഷയിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മനസിലാക്കുന്നില്ലെന്നും ജേക്കബ് ജോര്‍ജ്ജ് പറഞ്ഞു. മാതൃഭൂമി സൂപ്പര്‍ പ്രൈംടൈമിലായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജിന്റെ പ്രതികരണം.

വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്ന മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയെ സംബന്ധിച്ച് അവതാരകന്‍ വേണുവിന്റെ ചോദ്യത്തിന് മുന്നില്‍ അതുകൊണ്ടാണോ ഉമ്മന്‍ചാണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന ചര്‍ച്ചയെടുത്തത് എന്നായിരുന്നു ജേക്കബ് ജോര്‍ജിന്റെ മറുചോദ്യം. ഡിസിസി അധ്യക്ഷന്മാരെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ മുറുകുന്നതിനിടെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.

തിങ്കളാഴ്ച മുതിര്‍ന്ന നേതാക്കളില്‍ ഉമ്മന്‍ചാണ്ടി മാത്രമാണ് പരസ്യപ്രതികരണം നടത്തിയത്. അതേസമയം രമേശ് ചെന്നിത്തല പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. പാലക്കാട്ടെ എ വി ഗോപിനാഥ് പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയും, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ അഡ്വ പി എസ് പ്രശാന്തിനെ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം