മംഗളയ്ക്ക് തിമിര ചികിത്സ; മരുന്ന് അമേരിക്കയില്‍ നിന്ന് എത്തിക്കും, പ്രതീക്ഷയോടെ പെരിയാര്‍

പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗള എന്ന കടുവക്കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ തീരുമാനം. തിമിര ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയില്‍ നിന്നെത്തിക്കാനാണ് നീക്കം. ചികിത്സയ്ക്കായി നിയോഗിച്ച പ്രത്യേക സംഘമാണ് മംഗളയ്ക്ക് മരുന്ന് നിര്‍ദ്ദേശിച്ചത്. മംഗളയുടെ രണ്ടു കണ്ണുകള്‍ക്കും കാഴ്ച തകരാറാണെന്ന് വിഗദ്ധ സമിതി കണ്ടെത്തി. രാജ്യത്ത് ഇതാദ്യമായാണ് കടുവയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്.

പെരിയാര്‍ കടുവാസങ്കേതത്തിലെ ഫോറസ്റ്റര്‍മാരായ ബിജുമോന്‍, വിശ്വനാഥന്‍ എന്നിവർക്കാണ് മംഗളാദേവി ക്ഷേത്രത്തിന് സമീപത്തു നിന്നും കടുവക്കുഞ്ഞിനെ ലഭിച്ചത്. ശരീരോഷ്മാവ് കുറഞ്ഞു പോകുന്ന ഹൈപ്പോതരാമിയ എന്ന അവസ്ഥയിലായിരുന്നു കടുവക്കുഞ്ഞിനെ ലഭിച്ചത്. പിന്‍കാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു കടുവക്കുഞ്ഞ്. പിന്നീട് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് തിമിരം ബാധിച്ചു തുടങ്ങിയെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വിദഗ്ധ സമിതി ചികിത്സാ മേല്‍നോട്ടം ഏറ്റെടുക്കുകയായിരുന്നു.

കാട്ടില്‍ നിന്നും ലഭിക്കുമ്പോള്‍ മംഗള

സാധാരണഗതിയില്‍ പ്രായം ചെന്ന കടുവകളില്‍ ഇത്തരത്തില്‍ തിമിരം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. പലപ്പോഴും കടുവകള്‍ ചത്തുകഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇത് കണ്ടെത്താറ്. എന്നാല്‍ കുഞ്ഞു കടുവകളില്‍ തിമിരം കണ്ടെത്തുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ചികിത്സയും ലോകത്ത് അപൂര്‍വ്വമാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം