25 കോടിയുടെ നാലേമുക്കാൽ കിലോ കൊക്കെയ്നുമായി കൊച്ചിയിൽ യുവതി പിടിയിൽ

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്നുമായി ഫിലിപ്പീൻസ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലേമുക്കാൽ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗിൽനിന്ന് നാർക്കോട്ടിക് കൺ‍ട്രോൾ വിഭാഗം പിടികൂടി.

മസ്കത്തിൽ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ലഹരിമരുന്ന് കൊച്ചിയിൽ എത്തിക്കാനാണ് ഇവർക്ക് കിട്ടിയിരുന്ന നിർദേശം എന്നറിയുന്നു. എന്നാൽ, ആർക്കാണ് ഇത് എത്തിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി ഇവിടെ എത്തിയത്. ലഹരികടത്തിന് മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടങ്ങി. യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Latest Stories

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

3000 ത്തോളം വീഡിയോകൾ, പീഡന പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി