'എംവിഡി ചതിച്ചു ഗയ്‌സ്, വണ്ടിയുടെ മുന്നില്‍ വാള്‍വെച്ച് മോഡിഫിക്കേഷന്‍ ചെയ്ത് ആള്‍ക്കാരെ കൊന്ന നിസാര കുറ്റത്തിന് അവര്‍ പൊക്കി ഗയ്‌സ്'; ഇ-ബുള്‍ജെറ്റിനെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍

ഇ-ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍. മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെ ഇ-ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും ചെയ്ത വീഡിയോക്ക് സമാനമായ വീഡിയോയുമായാണ് ശ്രീകാന്ത് വെട്ടിയാര്‍ എത്തിയിരിക്കുന്നത്.

ബാഹുബലിയിലെ പള്‍വാള്‍ ദേവന്‍ എന്ന കഥാപാത്രമായാണ് ശ്രീകാന്തിന്റെ വരവ്. ”വണ്ടിയുടെ മുന്നില്‍ കറങ്ങുന്ന വാള്‍വെച്ച് മോഡിഫിക്കേഷന്‍ ചെയ്തതിന് എംവിഡി പൊക്കിയ പള്‍വാള്‍ദേവന്‍” എന്നാണ് ട്രോള്‍ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

”ഹായ് ഗയ്‌സ്, എംവിഡി ചതിച്ചു ഗയ്‌സ്. എംവിഡി ഞങ്ങളെ പിടിച്ചു വെച്ചു. വണ്ടിയുടെ മുന്നില്‍ മോഡിഫിക്കേഷന്‍ ചെയ്തതിന്. ആള്‍ക്കാരുടെ തല കണ്ടിച്ച നിസാര കുറ്റത്തിന് ഞങ്ങളെ എംവിഡി പൊക്കി ഗയ്‌സ്.. ആ ബാഹുബലിയോട് പറഞ്ഞു നിങ്ങള്‍ മഹിഷ്മതി മണ്ണെണ്ണയൊഴിച്ച് കത്തിക്കൂ ഗയ്സ്” എന്നാണ് വീഡിയോയില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നത്.

ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ അറസ്റ്റിലാകുന്നത്. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്‌ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി