'ജര്‍മ്മനിയില്‍ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് നടത്തിയോ?'; ആ ട്രിപ്പിനെ കുറിച്ച് വെളിപ്പെടുത്തി മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യരുടെ സ്റ്റൈലിഷ് ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വീണ്ടും ചെറുപ്പമായി എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടുള്ള ആരാധകരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന് തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

ഇതിനെ കുറിച്ച് മഞ്ജു പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ”മഞ്ജു വാര്യര്‍ ലോക്ഡൗണ്‍ കാലത്ത് ജര്‍മ്മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നായിരുന്നു ചോദ്യം.

ജര്‍മ്മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്ത് സമാധാനത്തോടെ വീട്ടില്‍ ഇരിക്കുകയായിരുന്നു” എന്നും മഞ്ജു പറഞ്ഞു. അതേസമയം, താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പുത്തന്‍ ലുക്കും ചത്രങ്ങളുമെല്ലാം വൈറലാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട് എന്നിവയാണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമകള്‍. മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം, 9എംഎം, കാപ്പ എന്നീ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു