ചാനലുകാര്‍ ചതിച്ചു; നാദിര്‍ഷയോട് കയര്‍ത്ത് കലാഭവന്‍ മണി, ഇവനൊക്കെ ഫസ്റ്റ്‌നൈറ്റില് വരാത്തത് മഹാഭാഗ്യമെന്ന് പറഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് നല്‍കിയത്. ഇപ്പോഴിതാ നാദിര്‍ഷാ മുന്‍പൊരിക്കല്‍ നടന്‍ കലാഭവന്‍ മണി യുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സ്റ്റാര്‍ റാഗിംഗ് എന്ന പരിപാടിയുടെ വീഡിയോയാണ് വീണ്ടും വൈറല്‍ ആയിരിക്കുന്നത്.

വൈറലാകുന്ന വീഡിയോയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്. ‘മണിയുടെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നീണ്ട നിരതന്നെ കാണാറുണ്ട്. ചാലക്കുടിയിലെത്തുമ്പോള്‍ തന്നെ വീട്ടില്‍ മണിയുണ്ടോ എന്ന് ഇതിലൂടെ അറിയാന്‍ സാധിക്കുമെന്ന് നാദിര്‍ഷ പറഞ്ഞു. അവരെല്ലാം ‘മണി’യുണ്ടോ എന്നറിയാന്‍ വീട്ടില്‍ വന്നവരാണെന്ന് തമാശ രൂപേണ മണി പറഞ്ഞു.’ ക

‘ദാനശീനലായ കലാഭവന്‍ മണി ഒരിക്കല്‍ അത്തരത്തിലൊരു സദ്പ്രവൃത്തി ചെയ്യുമ്പോള്‍ ചാനലുകളില്‍ കാണിച്ചത് മണി അത് ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു തനിക്ക് തോന്നിയതെന്ന് നാദിര്‍ഷ പറഞ്ഞു. അതല്ലാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്, ചാനലിലൂടെ അത് കാണിക്കേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയിരുന്നതായി നാദിര്‍ഷ പറഞ്ഞു. ‘

‘എന്നാല്‍ അത് താന്‍ അറിഞ്ഞ കാര്യമല്ലെന്നും താന്‍ ആരെയും വിളിച്ച് വരുത്തിയിട്ടില്ലെന്നും അവര്‍ താനറിയാതെ വന്നാണ് അത് ഷൂട്ട് ചെയ്ത് പുറത്ത് വിട്ടതെന്നും കലാഭവന്‍ മണി പറയുന്നു. ഞാനറിയാതെ വന്ന് ഷൂട്ട് ചെയ്ത് കൊണ്ടുപോയതാണ്. അതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് മണി ചോദിച്ചു. ക്യാമറ എവിടൊക്കെയാണ് കൊണ്ടുവെക്കുന്നതെന്ന് എനിക്കറിയാന്‍ പറ്റുമോ, അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമോ? അങ്ങനെയാണെങ്കില്‍ അതിലും വലിയ കാര്യങ്ങള്‍ ചെയ്തപ്പോള്‍ തനിക്കാകാമായിരുന്നുവല്ലോ’ മണി ചോദിക്കുന്നു.

മലയാള സിനിമയില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്യുകയും ഒരുപാട് പണം സാധുക്കള്‍ക്കായി നല്‍കുകയും ചെയ്യാറുള്ള ആളാണ് കലാഭവന്‍ മണിയെന്ന് തനിക്ക് വ്യക്തിപരമായി അറിയാമെന്ന് നാദിര്‍ഷ പറയുന്നു. അങ്ങനെ ഒന്നും നമ്മളറിഞ്ഞുകൊണ്ട് ചാനലുകളില്‍ വരാനായി ചെയ്യിക്കാറില്ലെന്ന് കലാഭവന്‍ മണി പറഞ്ഞു. തന്റെ കല്യാണക്കാസറ്റ് ഷൂട്ട് ചെയ്ത് വിറ്റ ആള്‍ക്കാരുണ്ട്, അതൊന്നും ഞാന്‍ അറഞ്ഞിട്ടില്ലെന്ന് മണി പറഞ്ഞു.

‘ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടെ ഞാനും എന്റെ പെണ്ണും, ഗംഭീര താലികെട്ടും ബഹളവുമൊക്കെ, അവനൊക്കെ ഫസ്റ്റ് നൈറ്റില്‍ വരാഞ്ഞത് എന്റെ മഹാഭാഗ്യമെന്റെ പൊന്നു ചങ്ങാതി, എവിടെയാ ക്യാമറ കൊണ്ടു വന്ന് വെക്കുക എന്ന് പറയാന്‍ പറ്റില്ല’. കലാഭവന്‍ മണി പറഞ്ഞു.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ