സോഷ്യല്‍ മീഡിയയുടെ പവര്‍, രാജാവെന്ന് വിചാരം; മംമ്ത മോഹന്‍ദാസ്

സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റുകള്‍ ഇടുന്നവര്‍ ജോലിയും കൂലിയും ഇല്ലാത്തവരാണെന്നും, കമന്‍റുകള്‍ ഇട്ടുകഴിഞ്ഞാല്‍ രാജാവിനെ പോലെ ആയി എന്നാണ് കരുതുന്നതെന്നും നടി മംമ്ത മോഹന്‍ദാസ്. നല്ല കമന്റിടുന്നവര്‍ തന്നെ ഫോളോ ചെയ്യാത്തവരാണെന്നും, ഫോളോ ചെയ്യുന്നവരാണ് മോശം കമന്റിടുന്നതെന്നും, ഹേറ്റ് കമന്റിടാന്‍ എന്തിനാണ് ഫോളോ ചെയ്യുന്നതെന്നും അവർ ചോദിച്ചു.

ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ പ്രതികരണം.  ‘മോശം കമന്റിടുന്നവര്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണെന്നും എന്നാല്‍ നല്ല കമന്റിടുന്നവര്‍ എംഡിയോ നല്ല ജോലിയുള്ളവരോ നല്ല ചിന്താഗതിയുമുള്ളവരോ
ആയിരിക്കും , കുറച്ച് അറിവുള്ളവര്‍ ഫോളോ ചെയ്തിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.

ഒരാള്‍ പുറത്തുനിന്ന് കാണിക്കുന്നതല്ല അയാളുടെ വ്യക്തിജീവിതമെന്നും ഇതൊന്നും അറിയാതെയാണ് പൊതുബോധത്തില്‍ നിന്ന് പ്രതികരിക്കുന്നതെന്നും’ താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം അവര്‍ കരുതുന്നത് ഞങ്ങള്‍ രാജാവാണെന്നാണെന്നും മംമ്ത പറഞ്ഞു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍