ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ നെഞ്ചോട് ചേര്‍ത്ത് വിജയ് സേതുപതി പറയുന്നു, ഇവരില്‍നിന്ന് പഠിക്കാന്‍ ഏറെ

തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ ചേര്‍ത്തുപിടിച്ച് അവര്‍ ഗൈവത്തിന്റെ പ്രതിരൂപമാണെന്നാണ് വിജയ് ഉറക്കെ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെണ്ടേഴ്‌സ് നടത്തിയ പരിപാടിയില്‍ വിജയ് സേതുപതി പങ്കെടുത്തത്. ഇവരില്‍നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മനുഷ്യനെ മതമോ ജാതിയോ നോക്കാതെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് ട്രാന്‍സ്‌ജെണ്ടേഴ്‌സില്‍നിന്ന് പഠിക്കാനുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്‌ജെണ്ടറുടെ വേഷത്തിലാണ് വിജയ് അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ സിനിമയ്ക്കായി വിജയ് നടത്തിയ മേക്ക്ഓവര്‍ ഇപ്പോഴെ ചര്‍ച്ചാ വിഷയമാണ്. സൂപ്പര്‍ ഡീലക്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ത്യാഗരാജന്‍ കുമാരരാജയാണ് സംവിധാനം.

ട്രാന്‍സ്‌ജെണ്ടറായി അഭിനയിച്ചശേഷം എനിക്ക് അവരോടുള്ള സ്‌നേഹം കൂടിയെന്നും ട്രാന്‍സ്‌ജെണ്ടേഴ്‌സിന്റെ ഉയര്‍ച്ചയ്ക്കായി പോരാടേണ്ടത് അവര്‍ തന്നെയാണെന്നും വിജയ് പറയുന്നു.

Latest Stories

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?