തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റ്, മുത്തുവേല്‍ പാണ്ഡ്യനും മാത്യുവും ഇനി ഒ.ടി.ടിയില്‍; 'ജയിലര്‍' റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററില്‍ ആവേശപ്പൂരം തീര്‍ത്ത ‘ജയിലര്‍’ ഇനി ഒ.ടി.ടിയിലേക്ക്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്റെ താരപരിവേഷത്തെ കാലാനുസൃതമായി പുതുക്കി അവതരിപ്പിച്ച ചിത്രമാണ്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനവും ഏറെ കൈയ്യടികള്‍ നേടിയിരുന്നു.

ഓഗസ്റ്റ് 10ന് ആണ് ജയിലര്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം സെപ്റ്റംബര്‍ 7ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട രണ്ടാഴ്ചത്തെ ആഗോള ഗ്രോസ് 525 കോടി ആയിരുന്നു.

അതേസമയം ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും നിര്‍മ്മാതാക്കള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 1.24 കോടി വില വരുന്ന ബിഎംഡബ്ല്യു എക്‌സ് 7 കാര്‍ ആണ് സണ്‍ പിക്‌ചേഴ്‌സ് രജനിക്ക് സമ്മാനമായി കൊടുത്തത്.

നെല്‍സണ് 1.44 കോടി വിലയുള്ള പോര്‍ഷെ മക്കാന്‍ എസ് എന്ന കാറും. നേരത്തെ നല്‍കിയ 110 കോടി പ്രതിഫലത്തിന് പുറമെ പ്രോഫിറ്റ് ഷെയറിംഗ് പ്രകാരമുള്ള 100 കോടിയുടെ ചെക്കും സണ്‍ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരന്‍ കഴിഞ്ഞ ദിവസം രജനികാന്തിന് സമ്മാനിച്ചിരുന്നു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി