'മൂക്കുത്തി അമ്മന്‍' ആയി എത്താനിരുന്നത് തൃഷയോ? രണ്ടാം ഭാഗത്തില്‍ ട്വിസ്റ്റുകളേറെ; വീഡിയോയുമായി നിര്‍മ്മാതാക്കള്‍

നയന്‍താരയെ നായികയാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. തിയേറ്ററില്‍ വലിയ പ്രതികരണം നേടാതിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നയന്‍താരയല്ല, പകരം കോളിവുഡില്‍ നിന്നും മറ്റൊരു സൂപ്പര്‍ താരം നായികയായി എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നടി തൃഷ മൂക്കുത്തി അമ്മനായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളി മൂക്കുത്തി അമ്മന്‍ 2 പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. തൃഷയല്ല, നയന്‍താര തന്നെയാണ് ചിത്രത്തില്‍ അമ്മനായി എത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

‘ഒരു ദൈവിക യുദ്ധം ഉടന്‍ ആരംഭിക്കുന്നു’ എന്ന ടാഗ് ലൈനോടെയാണ് മൂക്കുത്തി അമ്മന്‍ 2 പ്രഖ്യാപിച്ചത്. നായികയായി നയന്‍താര തന്നെയാണെങ്കിലും ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആര്‍ജെ ബാലാജി ആവില്ല പുതിയ ചിത്രത്തിന്റെ സംവിധായകന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംവിധാനത്തിനൊപ്പം ചിത്രത്തില്‍ ബാലാജി ഒരു പ്രധാന കഥാപാത്രമായിരുന്നു. ഒരു ലോക്കല്‍ ടിവി റിപ്പോര്‍ട്ടറായിട്ടായിരുന്നു ബാലാജി ചിത്രത്തില്‍ എത്തിയത്. ഉര്‍വശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്