തമിഴ് റോക്കേഴ്‌സ്; സംവിധായകന്‍ മിഷ്‌ക്കിനുമുണ്ട് ചിലത് പറയാന്‍

തമിഴ് റോക്കേഴ്‌സിനെതിരെ പ്രതികരിച്ച് തമിഴ് സംവിധായകന്‍ മിഷ്‌ക്കിനും. അദ്ദേഹം തിരക്കഥ എഴുതി സഹോദരനായ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തമിഴ് റോക്കേഴ്‌സിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയത്.

“ഇതൊരു നല്ല സിനിമയാണ്. തിയേറ്ററില്‍ മാത്രമെ സിനിമ കാണാവു എന്നൊന്നും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നില്ല. കാരണം, എനിക്കറിയാം നിങ്ങള്‍ ഓണ്‍ലൈനിലും കാണുമെന്ന്. തമിഴ് റോക്കേഴ്‌സ്, അവര് ഈ സിനിമയിലും റിലീസ് ചെയ്യട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം. അത് അവരുടെ ജോലിയാണ്, അവരത് ചെയ്യട്ടെ. ആയിരം ആളുകള്‍ക്കൊപ്പം തിയേറ്ററില്‍ ഒരു സിനിമ കാണുക എന്നത് ഒരു സാമൂഹിക പരിപാടിയാണ്.

ഇളയരാജയുടെയും എംജിആറിന്റെയും ശിവാജിയുടെയും സിനിമകള്‍ തിയേറ്ററില്‍നിന്നാണ് നമ്മള്‍ കണ്ടത്. അതുകൊണ്ടാണ് ഞാനൊക്കെ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത്. ഒരു സിനിമയ്ക്കായി ആയിരത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. നമ്മള്‍ ഒരു സാധനം മോഷ്ടിച്ച് കാണുന്നത് ശരിയല്ല. ദൈവത്തിന് ശേഷം നമ്മള്‍ നോക്കുന്നത് സിനിമയെയാണ്. അതുകൊണ്ട് നമുക്ക് ആ അനുഭവം ആസ്വദിക്കാം” – മിഷ്‌ക്കിന്‍ പറഞ്ഞു.

മിഷ്‌ക്കിന്‍, സംവിധായകനായ റാം തുടങ്ങിയവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. മലയാളി താരം ഇനിയയും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും