നാന്‍ താ ചന്ദ്രമുഖി..! നർത്തകിയായി തിളങ്ങി കങ്കണ; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക്

തമിഴകത്ത് നിന്നും വീണ്ടുമൊരു ചന്ദ്രമുഖി എത്തുന്നു. കങ്കണ റണാവത്തിന്റെ ചന്ദ്രമുഖി ലുക്ക് ആമിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാരി അണിഞ്ഞ് വലിയ ആഭരണങ്ങളുമായി ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ നായകനായ രാഘവ ലോറന്‍സിനെ വേട്ടയ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായി അവതരിപ്പിച്ച പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. മുമ്പ് 2005 ലെ ചന്ദ്രമുഖി എന്ന രജനികാന്ത് അവതരിപ്പിച്ച ഒരു വേഷമാണിത്.

പി വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രമുഖി 2. വേട്ടയ്യന്‍ രാജാവായി കൊട്ടാരത്തിന്റെ ഗോവണിപ്പടിയില്‍ നിന്ന് ഇറങ്ങിവരുന്ന രീതിയിലാണ് പോസ്റ്ററില്‍ രാഘവ ലോറന്‍സ് പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി.

17 വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ്.

ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ആന്റണി ആണ് എഡിറ്റിംഗ്. വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, ടി എം കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ