കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

തമിഴില്‍ ട്രെന്‍ഡ് ആയി സുന്ദര്‍ സി ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ അരണ്‍മനൈ 4. അടുത്തിടെയായി തമിഴില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ നൂറോളം സിനിമകളില്‍ ആകെ വിജയം നേടിയത് ക്യാപ്റ്റന്‍ മില്ലര്‍, അയലാന്‍ എന്നീ രണ്ട് സിനിമകള്‍ മാത്രമാണ്.

മറ്റ് ചിത്രങ്ങള്‍ ആദ്യ ദിനം മുതല്‍ തന്നെ തിയേറ്ററില്‍ പരാജയം നേരിടുകയാണ്. ഇതിനിടെയാണ് അരണ്‍മനൈ നാലാം ഭാഗത്തിന് ഗംഭീര കളക്ഷന്‍ ലഭിക്കുന്നത്. സുന്ദറിന്റെ തന്നെ ഹിറ്റ് ഹൊറര്‍ കോമഡി സീരിസ് ചിത്രമാണ് അരണ്‍മനൈ. ഓപ്പണിംഗ് ദിനത്തില്‍ ചിത്രം 4.65 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.

വെറും നാല് ദിവത്തിനുള്ളില്‍ 27.25 കോടി രൂപയാണ് അരണ്‍മനൈ 4 ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയിരിക്കുന്നത്.

യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരണ്‍മനൈ സീരിസിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാനി, വിനയ് റായ്, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

2016ലാണ് രണ്ടാമത്തെ ചിത്രം എത്തുന്നത്. സിദ്ധാര്‍ത്ഥ്, തൃഷ സുന്ദര്‍, ഹന്‍സിക എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ എന്നിവരാണ് അഭിനയിച്ചത്. ഓരോ സിനിമയിലും അഭിനേതാക്കള്‍ വീണ്ടും എത്തുന്നുണ്ടെങ്കിലും സിനിമകള്‍ തമ്മില്‍ ബന്ധമില്ല.

Latest Stories

കാന്താര-2 ചിത്രത്തിന്റെ സെറ്റിൽ തൃശ്ശൂർ സ്വദേശിയായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം

ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്

കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള; ഫുട്‌ബോള്‍ സ്വപ്നങ്ങളുമായി അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് മലേഷ്യയിലേക്ക്

രാജ്യത്തെ നടുക്കി വിമാനദുരന്തം; മരണസംഖ്യ ഉയരുന്നു, വിമാനത്തിൽ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം