'അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം'. 'നേർകൊണ്ട പറവൈ' പ്രിവ്യൂ ഷോക്ക് മികച്ച പ്രതികരണം

“പിങ്ക്” എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്ക് ആണ് “നേർകൊണ്ട പറവൈ”. ഓഗസ്റ്റ് 8 നു ഇന്ത്യയിൽ ഉടനീളമുള്ള തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ വച്ച് സിനിമയുടെ പ്രിവ്യൂ ഷോ നടന്നിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഷോയിൽ സിനിമക്ക് ലഭിച്ചത്. അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന രീതിയിലാണ് ചിത്രം കണ്ടവർ പ്രതികരിച്ചത്.

” പിങ്കിന്റെ മികച്ച റീമേക്ക് ആണ് “”നേർകൊണ്ട പറവൈ” എന്ന് സിനിമ കണ്ടവർ ട്വിറ്ററിൽ കുറിച്ചു. അജിത്തിനെ ഇത് വരെ കാണാത്ത വേഷത്തിൽ കാണാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ആരാധകർ. ചിത്രം ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ കണ്ടിരിക്കേണ്ട ഒന്നാണെന്ന അഭിപ്രായവും പങ്കുവെക്കപ്പെടുന്നുണ്ട്. എല്ലാ തര൦ പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ചിത്രം എന്ന മട്ടിലും കമന്റുകൾ വരുന്നുണ്ട്.

എച്ച്. വിനോദാണ് “നേർകൊണ്ട പറവൈയുടെ സംവിധായകൻ. ബോണി കപൂറിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ അമിതാബ് ബച്ചൻ ഹിന്ദിയിൽ ചെയ്ത വേഷമാണ് അജിത്ത് ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട തപ്‌സി പന്നുവിന്റെ റോൾ ചെയ്യുന്നത്. വിദ്യ ബാലന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് “നേർകൊണ്ട പറവൈ.സിനിമയിൽ അജിത്തിന്റെ ഭാര്യയാണ് വിദ്യ വേഷമിടുന്നത്. കൽക്കി കൊച്ചനെൻ ഒരു ഗാനരംഗത്തിൽ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി