'ആയിരത്തില്‍ ഒരുവന്‍' രണ്ടാം ഭാഗം ചെയ്യാന്‍ ആവേശം കൂടുകയാണ്'; ചോള രാജകുമാരന്റെ തിരിച്ചുവരവ് പ്രമേയമാക്കാന്‍ സെല്‍വരാഘവന്‍

‘പൊന്നിയിന്‍ സെല്‍വന്‍’ എത്തിയതോടെ ‘ആയിരത്തില്‍ ഒരുവന്‍’ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള ആവേശം കൂടിയെന്ന് സംവിധായകന്‍ സെല്‍വരാഘവന്‍. കാര്‍ത്തി നായകന്‍ ആയി 2010ല്‍ എത്തിയ ചിത്രമാണ് ‘ആയിരത്തില്‍ ഒരുവന്‍’. ധനുഷിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ രണ്ടാം ഭാഗം 2021ല്‍ ആണ് സെല്‍വരാഘവന്‍ പ്രഖ്യാപിച്ചത്.

ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം ചെയ്യാനുള്ള ആവേശം ഇപ്പോള്‍ കൂടുകയാണ്. എത്രയും വേഗം ചെയ്യണം എന്നാണ് ആഗ്രഹം. പല ചൈനീസ്, ഹോളിവുഡ് സിനിമകളിലും രാജാക്കന്മാരെയും ഭരണാധികാരികളെയും കുറിച്ചുള്ള സിനിമകള്‍ ഒരുപാടുണ്ട്.

എന്നാല്‍ തമിഴ് ചരിത്രം പറയുന്ന രണ്ട് സിനിമകള്‍ മാത്രമാണ് ഉള്ളത്. ഇത്തരം സിനിമകള്‍ ബിഗ് ബജറ്റായി മാത്രമേ നിര്‍മ്മിക്കാനാകൂ എന്ന തെറ്റുധാരണയാണ് ജനങ്ങള്‍ക്കുള്ളത്. കൈയ്യിലിരിക്കുന്ന കഥയ്ക്കും ഉള്ളടക്കത്തിനുമാണ് പ്രധാന്യം എന്നാണ് സംവിധായകന്‍ പറയുന്നത്.

ചോള രാജകുമാരന്റെ തമിഴ്‌നാട്ടിലേക്കുള്ള തിരിച്ചുവരവിനെ കേന്ദ്രീകരിച്ചുള്ള ഒരു നീണ്ട ചിത്രമായിരിക്കും ആയിരത്തില്‍ ഒരുവന്‍ 2. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും 2024ല്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ