ബോക്‌സ് ഓഫീസില്‍ അടപടലം പൊട്ടി, 'ചന്ദ്രമുഖി 2' ഇനി ഒ.ടി.ടിയില്‍; നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത് തുച്ഛമായ തുകയ്ക്ക്, കണക്ക് പുറത്ത്

ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം ‘ചന്ദ്രമുഖി 2’. രാഘവ ലോറന്‍സിന്റെയും കങ്കണയുടെയും ‘പറന്ന്’ കൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളാണ് ട്രോള്‍ ചെയ്യപ്പെടുന്നത്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 27ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു. 65 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം കഷ്ടിച്ച് 50 കോടിക്ക് അടുത്ത് മാത്രമാണ് തിയേറ്ററില്‍ നിന്നും നേടിയത്. അതുകൊണ്ട് തന്നെ വെറും 8 കോടി രൂപയ്ക്കാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രമുഖിയില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജ എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ എത്തുന്നത്. ചന്ദ്രമുഖിയായി കങ്കണ എത്തിയപ്പോള്‍ പ്രധാന കഥാപാത്രമായി ലക്ഷ്മി മേനോനും വേഷമിട്ടിരുന്നു. വടിവേലു, മഹിമ നമ്പ്യാര്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്.

ചന്ദ്രമുഖിയില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ചന്ദ്രമുഖി 2വില്‍ വടിവേലു അവതരിപ്പിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം എത്തിയത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി.

Latest Stories

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ