പോക്‌സോ കേസില്‍ കുടുങ്ങി നിര്‍മ്മാതാവും അമ്മയും; വെബ് സീരിസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല രംഗം

പോക്സോ കേസില്‍ കുടുങ്ങി നിര്‍മ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും. ഒടിടി പ്ലാറ്റ്‌ഫോം എഎല്‍ടി ബാലാജിയില്‍ വന്ന അഡള്‍ട്ട് വെബ് സീരീസ് എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല രംഗം പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. ഗാന്ദി ബാത്ത് എന്ന വെബ് സീരീസിന്റെ സീസണ്‍ ആറുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
മുംബൈയിലെ എംഎച്ച്ബി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയില്‍ ആള്‍ട്ട് ബാലാജിയില്‍ സ്ട്രീം ചെയ്ത ഈ പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍ പരാതിയില്‍ പറയുന്ന വിവാദ എപ്പിസോഡ് നിലവില്‍ ഈ ആപ്പില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെയും ഏക്ത വെബ് സീരിസിനെ തുടര്‍ന്ന് നിയമക്കുരുക്കില്‍പ്പെട്ടിരുന്നു. പട്ടാളക്കാരെയും കുടുംബങ്ങളെയും അനാദരിക്കുന്നു എന്ന് പറഞ്ഞ് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ എക്ത ജാമ്യത്തിലാണ്. കേസില്‍ കോടതി അറസ്റ്റ് വാറണ്ട് വരെ ഇറക്കിയിരുന്നു.

അതേസമയം, എക്ത നിര്‍മ്മിച്ച ചിത്രം ലവ്, സെക്സ് ഔര്‍ ധോഖ 2 ഏപ്രില്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. എല്‍എസ്ടി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദിബാകര്‍ ബാനര്‍ജിയാണ് സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ചിത്രം വലിയ ബോക്‌സോഫീസ് പരാജയമാകുകയായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ