വേടൻ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം പട്ടികജാതിക്കാരൻ മാത്രം; അതൊക്കെ മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം : വേടൻ

കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും വേടൻ. കേരളത്തിൽ ജാതി നിൽക്കുന്നത് മൃദുവായിട്ടാണെന്നും അതിനാൽ കണ്ടുപിടിക്കുക എളുപ്പമല്ലെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വേടൻ പറഞ്ഞു. ഒരു പട്ടികജാതിക്കാരൻ പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവൻ പട്ടികജാതിക്കാരനായി തുടരുമെന്നും വേടൻ പറയുന്നു.

‘കേരളത്തിൽ ജാതി നിലനിൽക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കൽ എളുപ്പമല്ല. ഒരിക്കൽ കണ്ടുപിടിച്ചാൽ പിന്നെ അതിനെ കാണാതിരിക്കാൻ പറ്റില്ല. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് കേരളത്തിൽ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്’ എന്നാണ് വേടൻ പറയുന്നത്.

ഒരു പട്ടികജാതിക്കാരൻ പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവൻ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. വേടൻ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും വേടൻ പറയുന്നു. അതെല്ലാം മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം നൽകണമെന്നും വേടൻ പറയുന്നു.

അതേസമയം ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് അതിന് സാധിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പെട്ടെന്ന് മാറ്റം കൊണ്ടുവരാൻ കഴിയില്ല. നൂറ്റാണ്ടുകൾ എടുത്ത് തീർക്കാൻ പറ്റുന്ന കാര്യമാണെന്നും വേടൻ ചൂണ്ടിക്കാണിക്കുന്നു, വേടൻ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കർ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തിൽ ആളുകളുടെ ഉള്ളിൽ കിടക്കുന്ന കാര്യമാണെന്നും വേടൻ പറഞ്ഞു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്