നഗ്നത പ്രദര്‍ശിപ്പിച്ച് സൂപ്പര്‍ മോഡല്‍ ബിയാങ്ക; ഗ്രാമിയില്‍ നിന്നും പുറത്ത്‌, വീഡിയോ

ഗ്രാമി പുരസ്‌കാര വേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് വിവാദം സൃഷ്ടിച്ച് ഓസ്ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറി. പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യകൂടിയാണ് ബിയാങ്ക. പൊതുവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെ സംഗീത നിശയില്‍ നിന്ന് പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിയാങ്കയെയും കാന്യേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയില്‍ അത് നീക്കം ചെയ്യുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു.

ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ആണ് ഗ്രാമിയുടെ വേദി. കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതിന് 1000 ഡോളര്‍ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതകളുണ്ട്.

അതേസമയം, ലോസ് ഏഞ്ചല്‍സിലാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി