ലിപ്‌ലോക്ക് മുതല്‍ കെട്ടിപ്പിടുത്തം വരെ.. സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച് ഉദിത് നാരായണ്‍; വീഡിയോ

ലൈവ് മ്യൂസിക് ഷോയ്ക്കിടെ സ്ത്രീകളെ ചുംബിച്ച് ഗായകന്‍ ഉദിത് നാരായണ്‍. സെല്‍ഫി എടുക്കാനായെത്തിയ സ്ത്രീകളെ പിടിച്ച് ചുംബിക്കുന്ന ഉദിത് നാരായണന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫി എടുക്കാനായി ഉദിത് നാരായണന് അടുത്തെത്തുന്നത്.

സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകള്‍ക്കെല്ലാം ഉദിത് നാരായണ്‍ ചുംബനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെല്‍ഫി എടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്ത ശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി.

ഇതോടെ പിന്നാലെ ഫോട്ടോ എടുക്കാനെത്തിയ മറ്റ് സ്ത്രീകളെയെല്ലാം ഗായകന്‍ പിടിച്ച് ചുംബിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷനും ഗായകനൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയെങ്കിലും ഉദിത് നാരായണ്‍ ഇയാളെ ശ്രദ്ധിച്ചതേയില്ല. തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചു.

ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെല്‍ഫി പകര്‍ത്തുകയും ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചതോടെ, ഇവരുടെ ചുണ്ടുകളില്‍ ഉദിത് നാരായണ്‍ ചുംബിക്കുകയായിരുന്നു.

അതേസമയം, ഗായകന്‍ ചെയ്തതില്‍ തെറ്റില്ല എന്നാണ് ചിലര്‍ ഈ വീഡിയ്ക്ക് കമന്റ് ആയി കുറിക്കുന്നത്. സ്ത്രീകളെ ആരും നിര്‍ബന്ധിച്ചില്ലല്ലോ എന്നും അവര്‍ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണിത് എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി