നെറ്റിയിലേക്ക് ചുവപ്പ് ലേസര്‍, വേദിയില്‍ നിന്നും ഇറങ്ങിയോടി നിക്ക് ജൊനാസ്; വീഡിയോ

മ്യൂസിക് കോണ്‍സര്‍ട്ടിനിടെ വേദി വിട്ട് ഓടി അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസ്. സഹോദരങ്ങളായ കെവിനും ജോയ്ക്കുമൊപ്പം നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായി ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നടത്തിയ പരിപാടിക്കിടെയാണ് നിക്ക് വേദിയില്‍ നിന്നും ഇറങ്ങി ഓടിയത്.

സുരക്ഷാ ഭീഷണി ഉണ്ടയതാണ് നിക്ക് ജൊനാസിന്റെ ഈ പെരുമാറ്റത്തിന് പിന്നില്‍. പരിപാടിക്കിടെ നിക്കിനെ ലക്ഷ്യം വച്ച് ലേസര്‍ രശ്മികള്‍ എത്തിയതോടെ താരം രക്ഷപ്പെടുകയായിരുന്നു. തന്റെ സെക്യൂരിറ്റി ഗാര്‍ഡ്‌സിന് ആംഗ്യഭാഷയില്‍ നിര്‍ദേശം നല്‍കി കൊണ്ടാണ് നിക്ക് വേദി വിട്ടത്. ഇതോടെ പരിപാടി അല്‍പനേരം നിര്‍ത്തി വയ്ക്കുകയും ചെയ്തു.

എന്നാല്‍ നിക്കിന്റെ സഹോദരങ്ങളായ കെവിനും ജോയും സ്‌റ്റേജില്‍ തന്നെ ഉണ്ടായിരുന്നു. നിക്കിന് നേരെ ലേസര്‍ രശ്മികള്‍ അടിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ വേദിയില്‍ നിന്നും മാറ്റിയ ശേഷമാണ് പരിപാടി പുനരാംരഭിച്ചത്. ഗായകന്റെ ഫാന്‍ പേജുകളില്‍ ഇതിന്റെ വീഡിയോ എത്തിയിട്ടുണ്ട്.

അപായ സൂചന മനസിലാക്കി പ്രവര്‍ത്തിച്ച നിക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭൂരിഭാഗം കമന്റുകളും. ഇത്തരം ഒരു സംഭവം അരങ്ങേറാന്‍ ഇടയാക്കിയ സുരക്ഷാ വീഴ്ച്ചയെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് നിക്കിന്റെ ഭാര്യ.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്