മണിക്കൂറുകളോളം വൈകിയെത്തി നേഹ കക്കര്‍; പിന്നാലെ പൊട്ടിക്കരച്ചില്‍, അഭിനയം വേണ്ടെന്ന് കാണികള്‍

സംഗീതപരിപാടിക്കിടെ വേദിയില്‍ പൊട്ടിക്കരഞ്ഞ് ബോളിവുഡ് ഗായിക നേഹ കക്കര്‍. മൂന്ന് മണിക്കൂറോളം വൈകി വേദിയില്‍ എത്തിയതിന് പിന്നാലെയാണ് ഗായിക പൊട്ടിക്കരഞ്ഞത്. മെല്‍ബണില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

”പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങള്‍ ശരിക്കും ഹൃദ്യമായ മനസ്സിന്റെ ഉടമകളാണ്. നിങ്ങള്‍ എന്നെ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെ സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു.”

”ഈ വൈകുന്നേരം ഞാന്‍ എന്നന്നേക്കുമായി ഓര്‍മയില്‍ സൂക്ഷിക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ എനിക്ക് ഈ വേദി വിടാന്‍ പറ്റില്ല” എന്നാണ് നേഹ കക്കര്‍ പറഞ്ഞത്. എന്നാല്‍ കാണികള്‍ക്ക് ഇത് അത്രയ്ക്ക് പിടിച്ചില്ല. നേഹയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കണ്ണുനീര്‍ കൊണ്ട് ന്യായീകരിക്കേണ്ട എന്നാണ് ചിലരുടെ വിമര്‍ശനം.

മടങ്ങിപ്പൊയ്ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ എന്നും, ഇത് ഇന്ത്യയല്ല ഓസ്ട്രേലിയയാണെന്നും കാണികളില്‍ ഒരുകൂട്ടര്‍ പറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭിനയം വളരെ നന്നായിട്ടുണ്ട്… ഇത് ഇന്ത്യന്‍ ഐഡള്‍ അല്ല.. എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറയുന്നുണ്ട്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്