നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവ് കാന്യേ വെസ്റ്റ് തന്നെ; വേര്‍പിരിയാന്‍ ഒരുങ്ങി ബിയാങ്ക

ഗ്രാമി വേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വസ്ത്രം ധരിച്ചെത്തി വിവാദത്തില്‍ പെട്ട മോഡലാണ് ബിയാങ്ക സെന്‍സൊറി. ഭര്‍ത്താവായ അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിനൊപ്പമായിരുന്നു ബിയാങ്ക എത്തിയത്. ഭാര്യയുടെ വസ്ത്രധാരണം ‘ആര്‍ട്ട്’ മാത്രമാണ് എന്നായിരുന്നു കാന്യേ വെസ്റ്റ് പറഞ്ഞത്. ഇപ്പോഴിതാ, വെസ്റ്റിന്റെയും ബിയാങ്കയുടെയും ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

വെസ്റ്റും ബിയാങ്കയും ഡിവോഴ്‌സ് ആകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രാമിയില്‍ നഗ്നയായി എത്തി ഒരു സീന്‍ ഉണ്ടാക്കാന്‍ വെസ്റ്റ് ആവശ്യപ്പെട്ടിരുന്നതായും പിന്നാലെ വിമര്‍ശനങ്ങള്‍ എത്തിയതോടെ മോഡല്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തുകയായിരുന്നു. മാത്രമല്ല, ബിയാങ്കയുടെ ജീവിതത്തെ വെസ്റ്റ് പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നു.

വെസ്റ്റ് ബിയാങ്കയുടെ സോഷ്യല്‍ മീഡിയയും, അവരുടെ ഭക്ഷണവും എല്ലാം നിയന്ത്രിച്ചിരുന്നു. ഉറങ്ങാന്‍ പോലും വെസ്റ്റിന്റെ അനുവാദം വേണം എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. നിലവില്‍ ലോസ് ആഞ്ചല്‍സിലാണ് വെസ്റ്റും ബിയാങ്കയും. ഇരുവരും പ്രണയദിനം ആഘോഷിക്കാനായാണ് ലോസ് ആഞ്ചല്‍സില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പൊതുവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെയും വെസ്റ്റിനെയും ഗ്രാമിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇത്തവണത്തെ ഗ്രാമിയില്‍ മികച്ച റാപ് സോങ് വിഭാഗത്തില്‍ വെസ്റ്റിന്റെ ഗാനം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്