സംഗീത കച്ചേരിക്കിടെ ഗായികയ്ക്ക് നോട്ടുമഴ; ലഭിച്ചത് നാലര കോടി രൂപ, വീഡിയോ വൈറല്‍

സംഗീത കച്ചേരിക്കിടെ ഗായികക്ക് നോട്ടുമഴ. ഗുജറാത്തി ഗായിക ഗീത ബെന്‍ റബാരിയെയാണ് നോട്ടു കൊണ്ട് ആരാധകര്‍ പുതപ്പിച്ചത്. ഗുജറാത്ത് കച്ചിലെ റാപറില്‍ രാത്രി മുഴുവന്‍ നീണ്ടു നിന്ന സംഗീത പരിപാടിക്കിടെ നാലരക്കോടി രൂപയുടെ കറന്‍സിയാണ് ഗായികയ്ക്ക് ലഭിച്ചത്.

നോട്ടുകള്‍ക്ക് മുകളിലിരുന്ന് പാടുന്ന ഗീതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോ ഗായിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പരിപാടിക്കെത്തിയ ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടെറിയുന്നത് വീഡിയോയില്‍ കാണാം.

കച്ചി കോയല്‍ എന്നു കൂടി അറിയപ്പെടുന്ന ഗീത ഗുജറാത്തിലെ ജനപ്രിയ ഗായികയാണ്. ഇവരുടെ സംഗീത പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്താറുള്ളത്. നോട്ടെറിയുന്നതും സാധാരണയാണ്.

കച്ചിലെ തപ്പാര്‍ ഗ്രാമത്തില്‍ ജനിച്ച ഗീത റബാരി അഞ്ചാം ക്ലാസ് മുതലാണ് നാടന്‍പാട്ട് ആലാപനം ആരംഭിച്ചത്. ഇവരുടെ ‘റോമാ സെര്‍ മാ’ എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. യൂട്യൂബില്‍ ഇവര്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍