ഇത് എന്റെ ജീവിതമാണ്, നിങ്ങള്‍ സ്വന്തം കാര്യം നോക്കൂ; പ്രതികരിച്ച് ഗോപി സുന്ദര്‍

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ‘ഇത് എന്റെ ജീവിതമാണ്’ എന്ന് കുറിച്ച് പങ്കുവെച്ച ചിത്രത്തോടൊപ്പം ഹാങ്ക് വില്ല്യംസിന്റെ ‘വൈ ഡോണ്ട് യൂ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്’ എന്ന പാട്ടും ചേര്‍ത്തിട്ടുണ്ട്.

അമൃത സുരേഷുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയത്തിലാണെന്ന ചര്‍ച്ചള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോഴാണ് ഗോപി സുന്ദറിന്റെ പ്രതികരണം. അമൃതയും ഗോപി സുന്ദറും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ എത്തിയത്.

ഇടക്കാലത്ത് അമൃതയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഇരുവരും ഒന്നിച്ചുളള ചില ചിത്രങ്ങള്‍ അപ്രത്യക്ഷമായതാണ് വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ മാസം ഒന്നിച്ചുളള ചിത്രം വീണ്ടും പങ്കുവെച്ച് ഗോപി ഈ ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരുന്നു.

ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകള്‍ക്കും താഴെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വരുന്നത്. ഇതിന് പിന്നാലെയാണ് ഇത് തന്റെ ജീവിതമാണെന്നും എല്ലാവരും സ്വന്തം കാര്യം നോക്കൂ എന്നും ഗോപി സുന്ദര്‍ പ്രതികരിച്ചത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി