കാലില്‍ പിടിച്ചുവലിച്ച് അടിച്ചു, അതുകൊണ്ടാണ് ആരാധകനെ മൈക്ക് കൊണ്ടടിച്ചത്; ആദിത്യ നാരായണനെ പിന്തുണച്ച് ഇവന്റ് മാനേജര്‍

ആരാധകനോട് മോശമായി പെരുമാറിയ ഗായകന്‍ ആദിത്യ നാരായണനെതിരെ കനത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാട്ട് പാടുന്നതിനിടെ പ്രകോപിതനായ ഗായകന്‍ ഒരു ആരാധകനെ മൈക്ക് കൊണ്ട് അടിക്കുകയും ഫോണ്‍ പിടിച്ചു വാങ്ങി എറിയുകയുമാണ് ചെയ്തത്. ഛത്തീസ്ഗഡിലെ ഭിലായിലെ കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം.

എന്നാല്‍ ഈ ആരാധകന്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് സംഗീത പരിപാടിയുടെ ഇവന്റ് മാനേജര്‍ പറയുന്നത്. വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവന്റ് മാനേജര്‍ ഇപ്പോള്‍. യുവാവ് ആദിത്യയുടെ കാലില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്നാണ് ആദിത്യയുടെ നിയന്ത്രണം തെറ്റിയത്.

അയാള്‍ ആദിത്യയുടെ കാലില്‍ പലതവണ ഫോണ്‍ കൊണ്ട് അടിച്ചു. അതിന് ശേഷം മാത്രമാണ് ആദിത്യയുടെ സൈ്വര്യം നഷ്ടപ്പെട്ടത്. അതുവരെ യാതൊരു കുഴപ്പവുമില്ലാതെയാണ് സംഗീതനിശ നടന്നിരുന്നത്. അവന്‍ ആദിത്യയെ തുടര്‍ച്ചയായി അടിച്ചും വലിച്ചും കൊണ്ടിരുന്നു, താഴെ വീണാലോ?

ഞാന്‍ വര്‍ഷങ്ങളായി ഈ കോളേജുമായി അടുപ്പമുള്ളയാളാണ്. അവര്‍ക്ക് ഇത്തരമൊരു നല്ല പരിപാടി ഉണ്ടായിട്ടില്ല. അവര്‍ തന്നെ അത് പറഞ്ഞിട്ടുണ്ട് എന്നാണ് ഇവന്റ് മാനേജര്‍ പറയുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ആദിത്യ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ