കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

കാമുകനുമായുള്ള വഴക്കിനെ തുടര്‍ന്ന് പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സ് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകള്‍. ചെരുപ്പ് ഇടാതെ തലയണയും ബാങ്കറ്റും കൊണ്ട് ശരീരം മറച്ച് നില്‍ക്കുന്ന ബ്രിട്‌നിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

കാമുകന്‍ പോള്‍ റിച്ചാര്‍ഡുമായുള്ള വഴക്കിന് ശേഷം ബ്രിട്നി പുറത്തുവന്ന ചിത്രമാണ് ഇതെന്നും പാരാമെഡിക്കല്‍ സേവനം തേടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം വലിയ ചര്‍ച്ചയായതോടെ ബ്രിട്നി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഈ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ബ്രിട്നി പറയുന്നത്.

”ഇത് വ്യാജമാണ്. ഓരോ ദിവസം പിന്നിടും തോറും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുകയാണ്. സത്യം എല്ലായ്പ്പോഴും അപ്രിയമാണ്. നുണ പറയാന്‍ ആര്‍ക്കെങ്കിലും എന്നെ പഠിപ്പിക്കാന്‍ സാധിക്കുമോ? ആര്‍ത്തവകാലത്ത് നിയന്ത്രണം വിടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍.”

”കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. അപ്പോഴാണ് പാരാമെഡിക്കല്‍ സര്‍വീസ് എന്റെ വാതില്‍ക്കല്‍ നിയമവിരുദ്ദമായി വന്നത്. എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നിയത്” എന്നാണ് ബ്രിട്നി സോഷ്യല്‍ മീഡിയയില്‍ വിശദീകരണമായി കുറിച്ചത്.

ബ്രിട്‌നിയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. പിതാവ് ജെയ്മി സ്പിയേഴ്‌സിനെ രക്ഷാകര്‍ത്തൃസ്ഥാനത്തുനിന്ന് നീക്കാന്‍ ബ്രിട്ടിന് 13 വര്‍ഷം നിയമപോരാട്ടം നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം സൃഷ്ടിച്ചിരുന്നു. മാനസിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ബ്രിട്‌നിയുടെ രക്ഷാകര്‍ത്തൃസ്ഥാനത്ത് പിതാവിനെ നിയമിച്ചിരുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ