സൗന്ദര്യമുള്ള സ്ത്രീകളുടെ സാന്നിധ്യം എന്നെ ഭയപ്പെടുത്താറുണ്ട്, എനിക്ക് അവരോട് പ്രണയം തോന്നും: പോപ് ഗായിക ബില്ലി ഐലിഷ്

ഓസ്‌കര്‍ അവാര്‍ഡും എട്ട് ഗ്രാമി പുരസ്‌കാരങ്ങളും നേടിയ അമേരിക്കന്‍ പോപ് ഗായികയാണ് ബില്ലി ഐലിഷ്. 21കാരിയായി താരം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. തന്റെ ലൈംഗീകതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബില്ലി ഇപ്പോള്‍. തനിക്ക് മറ്റ് സ്ത്രീകളോട് ആകര്‍ഷണം തോന്നാറുണ്ട് എന്നാണ് ബില്ലി വെളിപ്പെടുത്തിയിരിക്കുന്നത്.

”എന്റെ ജീവിതത്തിലെ സ്ത്രീകളുമായി എനിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ്. ശാരീരികമായ ആകര്‍ഷണം അവരോട് എനിക്ക് തോന്നാറുണ്ട്. എന്നാല്‍ അവരുടെ സൗന്ദര്യവും അവരുടെ സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുണ്ട്.”

”പെണ്‍കുട്ടികളെ ഞാന്‍ ഒരുാപാട് ഇഷ്ടപ്പെടുന്നുണ്ട്. അവരെ മനുഷ്യരെ പോലെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. അവരോട് എനിക്ക് ആകര്‍ഷണം തോന്നാറുണ്ട്. അവരെ ഒരു സ്ത്രീയായി എനിക്ക് തോന്നാറില്ല. ഞാനും ഒരു സുന്ദരിയായ സ്ത്രീയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പക്ഷെ എനിക്കൊരിക്കലും ഞാനൊരു പെണ്ണാണെന്ന് തോന്നിയിട്ടില്ല” എന്നാണ് ബില്ലി ഐലിഷ് പറയുന്നത്.

അതേസമയം, തന്റെ ലൈംഗികത, ഡേറ്റിംഗ് എന്നിവയെ കുറിച്ചുള്ള സൂഷ്മപരിശോധനകള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും ബില്ലി പറയുന്നത്. അമേരിക്കന്‍ ഗായികനായ ജെസ്സി റുതര്‍ഫോര്‍ഡും ബില്ലിയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ഈ വര്‍ഷം വേര്‍പിരിഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്