പാമ്പിന്റെ ബീജം ചേര്‍ത്ത പാനീയമാണ് കുടിക്കാറുള്ളത്, അതാണ് എന്റെ ശബ്ദത്തിന്റെ രഹസ്യം; വെളിപ്പെടുത്തി ഗായിക

പാമ്പിന്റെ ബീജം ചേര്‍ത്ത പാനീയമാണ് തന്റെ ശബ്ദത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്‌സണ്‍. വോക്കല്‍ കോഡുകള്‍ മികച്ചതാക്കാന്‍ സ്‌പേം കോക്ടെയിലുകള്‍ കുടിക്കാറുണ്ട് എന്നാണ് ഗായിക തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ജെസീക്ക സംസാരിച്ചത്.

ഇത് കുടിക്കുന്നത് ആളുകള്‍ക്ക് മോശമായി തോന്നിയേക്കാം. തേനിനു തുല്യമാണ് ഈ പാനീയത്തിന്റെ സ്വാദ്. എന്റെ പാട്ട് മികച്ചതാക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. നല്ല ശബ്ദം വേണമെങ്കില്‍ നിങ്ങളും ഈ വിദ്യ പരീക്ഷിക്കൂ. ഈ പാനീയത്തില്‍ പാമ്പിന്‍ ബീജം അടങ്ങിയിരിക്കുന്ന കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു.

അതിലെ ചേരുവകള്‍ വായിച്ച സുഹൃത്തുക്കളാണ് അക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഞാന്‍ സ്‌പേം കോക്ടെയിലുകള്‍ കുടിക്കുന്നത് ശരി തന്നെ. എന്നാല്‍ ജീവിതത്തില്‍ ഇന്നുവരെ എനിക്ക് മദ്യത്തോട് ആസക്തി തോന്നിയിട്ടില്ല. മദ്യപിക്കില്ല എന്നത് എനിക്കും കുടുംബത്തിനും വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് എന്നാണ് ജെസീക്ക പറയുന്നത്.

ശബ്ദം മികച്ചതാക്കാന്‍ ഗായകര്‍ ഇത്തരം രീതികള്‍ സ്വീകരിക്കുന്നതില്‍ അതിശയം തോന്നുന്നു എന്നുള്ള കമന്റുകളാണ് ജെസീക്കയുടെ വീഡിയോക്ക് താഴെ എത്തുന്നത്. സ്വീറ്റ് കിസ്സസ് എന്ന ആല്‍ബത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് ജെസീക്ക സിംപ്‌സണ്‍. സ്വീറ്റ് കിസ്സസ് ജെസീക്കയുടെ ആദ്യ ആല്‍ബമാണ്. ഇതിന്റെ രണ്ട് മില്യനോളം കോപ്പികള്‍ വിറ്റുപോയിരുന്നു.

Latest Stories

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ