വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന പോസ്റ്ററിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമോ? കഴിഞ്ഞ ദിവസം മുതല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി മൂവി ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചയാകുകയാണ് വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റ് എന്ന ആശയം. സിനിമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററാണ് ഇതിന് അടിസ്ഥാനം.

ഇനി വാട്‌സാപ്പ് വഴി സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം എന്നതാണ് പോസ്റ്ററിന്റെ ഉള്ളടക്കം. വിഷയം ചര്‍ച്ചയായതിന് പിന്നാലെ ഇത്തരമൊരു സാധ്യതയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇനി വാട്‌സാപ്പ് വഴി സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്‌സ്പീക്ക് അത് യാഥാര്‍ത്ഥ്യം ആക്കി എന്നാണ്. മലയാളം അഭിമാനപൂര്‍വ്വം ലോകസിനിമക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടും ഉണ്ട്.

ആശയത്തിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും ഈ പോസ്റ്ററിന്റെ ചുവട് പിടിച്ച് ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. പലരും വാട്‌സാപ്പ് വഴി എങ്ങനെയാണ് ടിക്കറ്റ് എടുക്കുമെന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍ കണ്‍വീന്യന്‍സ് ഫീ ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംങ്ങ് ഫീ പോലെ അധിക ചാര്‍ജകളൊന്നുമില്ലാതെ ടിക്കറ്റ് കിട്ടിയാല്‍ അടിപൊളി ആകും എന്നാണ് ഒരാളുടെ അഭിപ്രായം.

അടുത്തുള്ള തീയേറ്ററില്‍ ഈ സൗകര്യം വന്നിരുന്നെങ്കില്‍ മറ്റൊരാള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ചര്‍ച്ചകളും തോന്നലുകളും ഇങ്ങനെ പുരോഗമിക്കുയാണ്. ഏതായാലും വരും ദിവസങ്ങളില്‍ അറിയാം വാട്‌സാപ്പ് വഴി മലയാളികള്‍ സിനിമക്ക് ടിക്കറ്റെടുക്കുമോ എന്ന്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്