കാത്തിരുപ്പിന് അവസാനം, ഹിറ്റ് അടിക്കാൻ വീണ്ടും മമ്മൂട്ടി; 'കാതൽ' റിലീസ് പ്രഖ്യാപിച്ചു

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു കാതൽ എന്ന ചിത്രത്തിന്റെ റിലീസ് . ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഇപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 23ന് കാതൽ തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ തമിഴ് താരം ജ്യോതികയാണ് നായികയായി എത്തുന്നത്.

ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതൽ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ നവംബര്‍ 23ന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിക്കുമോ ആതോ തിയറ്റര്‍ റിലീസിന് ശേഷമാകുമോ കാതല്‍ മേളയില്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടാതെ ഐഎഫ്എഫ്കെയിലും കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം. ഡിസംബര്‍ 8 മുതലാണ് ഐഎഫ്എഫ്കെ സംഘടിപ്പിച്ചിരിക്കുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്