വര്‍ഷങ്ങളായി പ്രണയത്തില്‍, ഒടുവില്‍ വിവാഹം; ട്വൈലൈറ്റ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ട് വിവാഹിതയായി

ട്വൈലൈറ്റ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും കാമുകി ഡിലന്‍ മേയറും വിവാഹിതരായി. ഏറെ കാലം ഡേറ്റിങ്ങില്‍ ആയിരുന്നു ഇരുവരും. ലോസ് ഏഞ്ജലിസിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

2019ല്‍ ആണ് തങ്ങളുടെ ബന്ധം ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2021ല്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ വിവരവും ക്രിസ്റ്റിന്‍ പങ്കുവച്ചിരുന്നു. കോടതിയില്‍ നിന്ന് വിവാഹ ലൈസന്‍സ് കൈപ്പറ്റിയ ശേഷമായിരുന്നു സ്വകാര്യ ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2013ല്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും ഡിലന്‍ മേയറും പരിചയത്തിലാവുന്നത്. മോഡല്‍ സ്റ്റെല്ല മാക്‌സ്‌വെല്ലുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്.

അതേസമയം, ‘ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടൈ്വലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടിയും എഴുത്തുകാരിയുമാണ് ഡിലന്‍ മേയര്‍. മിസ് 2059 എന്ന സീരിസിലും ഏതാനും ചിത്രങ്ങളിലും ഡിലന്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ