സോണിയും മാര്‍വലും വീണ്ടും ഭയ്യാ ഭയ്യാ; സ്‌പൈഡര്‍മാന്‍ വിസ്മയങ്ങള്‍ ഇനിയും കാണാം

സ്പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക് വേള്‍ഡ് വിട്ടേക്കുമെന്ന ആരാധകരുടെ ആശങ്ക അവസാനിക്കുന്നു. സോണി പിക്‌ചേഴ്‌സും മാര്‍വലിന്റെ ഉടമകളായ ഡിസ്‌നിയും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പായതോടെയാണ് ആശങ്ക അകലുന്നത്. സ്‌പൈഡര്‍മാന്‍ ചിത്രങ്ങളില്‍ കൂടുതല്‍ അവകാശം വേണമെന്ന ഡിസ്‌നിയുടെ ആവശ്യമാണ് നേരത്തെ ആശങ്കകള്‍ക്ക് വഴി തുറന്നത്.

പുതിയ ധാരണ അനുസരിച്ച് മാര്‍വലിന്റെ സ്പൈഡര്‍മാന്‍: ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം ഇരുവരും ചേര്‍ന്നാവും നിര്‍മിക്കുക. മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന്‍ ഫെയ്ജും സോണി പിക്ചേഴ്സ് മേധാവി ആമി പാസ്‌ക്കലും ചേര്‍ന്നാവും പുതിയ ചിത്രം നിര്‍മിക്കുകയെന്ന് ഇരു കമ്പനികളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുവരും ചേര്‍ന്നാണ് പരമ്പരയിലെ ഏറ്റവും അവസാന ചിത്രമായ സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം നിര്‍മിച്ചത്.

മാര്‍വല്‍ കോമിക്‌സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്‌പൈഡര്‍മാന്റെ ഉടമസ്ഥാവകാശം 1999-ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്‌പൈഡര്‍മാന്‍ ചിത്രങ്ങളാണ് സോണി സ്വന്തം നിലയില്‍ ഒരുക്കിയത്. ഒരു ഘട്ടത്തില്‍ നഷ്ടത്തിലായിരുന്ന സോണിയുടെ നിര്‍മ്മാണ കമ്പനിക്ക് മാര്‍വലിന്റെ പിന്തുണ ഏറെ നിര്‍ണായകമായിരുന്നു. 2021 ജൂലൈ പതിനാറിന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ച പുതിയ ചിത്രത്തില്‍ ടോം ഹോളണ്ട് തന്നെയാവും സ്പൈഡര്‍മാന്റെ വേഷം ചെയ്യുക.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി