റോക്ക് എന്‍ റോള്‍ ഗായകന്‍ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു

അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു മരണം. 87 വയസായിരുന്നു. ടെന്നസിയിലെ നാഷ്‌വില്ലെയില്‍ ആയിരുന്നു റിച്ചാര്‍ഡിന്റെ അവസാന നിമിഷം.

1955ല്‍ ഒരുക്കിയ “ടുട്ടി ഫ്രൂട്ടി” ആണ് അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ്. 1958ല്‍ യുകെ ചാര്‍ട്ടുകളില്‍ ഇടം പിടിച്ച “ഗുഡ് ഗോളി മിസ് മോളി”, “ലോംഗ് ടാള്‍ സാലി” എന്നിവയാണ് ലിറ്റില്‍ റിച്ചാര്‍ഡിന്റെ മറ്റു ഹിറ്റ് ഗാനങ്ങള്‍.

ലോകമെമ്പാടും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ 30 ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റുപോയി. മികച്ച പ്രകടനം, സുന്ദരമായ ശബ്ദം, പ്രത്യേക വസ്ത്രങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു. 1950 ആണ് അദ്ദേഹത്തിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ചത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്